2013, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

ശ്രീ മാമാനിക്കുന്നു മഹാദേവീ ക്ഷേത്രം ഇരിക്കൂർ



മാമാനിക്കുന്നു മഹാദേവീ ക്ഷേത്രം 
റൂട്ട് :- കണ്ണൂരിൽ നിന്ന് 31കിമി കിഴക്ക് ഇരിക്കൂറിൽ നിന്ന് ഒരു കിമി വടക്ക് പടിഞ്ഞാറ് ശ്രീ കണ്ടാപുരം -തളിപ്പറമ്പ് റോഡിൽ


പ്രതിഷ്ഠ മഹിഷാസുര മർദ്ദിനി 
ശിവൻ ,ക്ഷേത്രപാലൻ ,സപ്തമാതൃക്ക ,ശാസ്താവ് എന്നീ ഉപ പ്രതിഷ്ഠകൾ 


ദർശനസമയം രാവിലെ  6 - 1 2.3 0  വരെ വൈകീട്ട് 6 - 8 വരെ 

വഴിപാടുകൾ നിറമാല ,ശക്തി പൂജ ,ശത്രു സംഹാര പൂജ, മറി കൊത്തൽ പുഷ്പാഞ്ജലി, പായസം 


മീനം 4 നു ഉത്സവം 
പരശുരാമൻ പ്രതിഷ്ടിച്ചതെന്നു വിശ്വാസം.  മാമുനിമാരുടെ  കേന്ദ്രമായിരുന്നു മാമുനിക്കുന്നു  മാമാനിക്കുന്നായി മാറി .പണ്ട് മഹർഷിമാർ ഉപയോഗിച്ചതെന്ന വിശ്വാസമുള്ള ധാരാളം ഗുഹകൾ പരിസരങ്ങളിലുണ്ട് കല്യാട്ട് താഴത്ത് വീട്ടുകാരുടെതാണ് ക്ഷേത്രം ആദ്യം മഹിഷാസുര  മർദ്ദിനിയുടെ  പ്രതിഷ്ഠ മാത്രമേ ഉണ്ടായിരുന്നുള്ളൂ .പിന്നീട് 
ദേവിയുടെ രൂക്ഷഭാവ ത്തിനു മാറ്റംവരുത്താൻ ശിവനെ കൂടി പ്രതിഷ്ടിച്ചു . 


18 പടികൾ കയറിയാൽ കുന്നിനുമുകളിലുള്ള ക്ഷേത്രത്തിൽ എത്താം ദേവി വടക്ക് മുഖമായും  വടക്ക് ,ഉപ ദേവനായശിവൻകിഴക്ക് മുഖമായും ,ക്ഷേത്രപാലൻവടക്ക് കിഴക്ക്മുഖമായും സപ്തമാതൃക്കൾ വടക്ക് പടിഞ്ഞാറായും ,കോഴി അറവിനുള്ള കുഴി വടക്ക് പടിഞ്ഞാറും ആണെന്നുള്ള വസ്തുത ഇത് രുരുജിത്ത വിധാനത്തിലുള്ള ഭദ്രകാളി ക്ഷേത്ര മെന്നതിന്റെ സൂചനയാണ് .പൂജാരിമാർ പിടാരാന്മാരാണ് .

ശ്രീകോവിലിന്റെ ശ്രീമുഖത്ത് ഭംഗിയുള്ള എതാനും രൂപങ്ങളുണ്ട് .ശ്രീകോവിലിൽ മഹിഷാസുര മർദ്ദിനിയുടെ സങ്കല്പത്തിലുള്ള പീഠം 
പിറകിലായി സപ്തമാതൃക്ക(ദേവിയുടെ 7 ഭാവങ്ങൾ )

Thantri Kaattumaatamvayataththmana of pallikkunnu